നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ അമ്മയുടെ സുഹൃത്തിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം: നെടുമങ്ങാട് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ അമ്മയുടെ സുഹൃത്തിനെ 4-12-2020 വെള്ളിയാഴ്ച ചോദ്യം ചെയ്യും. അറസ്റ്റിലായ അമ്മ വിജി പോത്തൻകോട് സ്വദേശിയായ സുഹൃത്തിനൊപ്പം പോകാനാണ് കുഞ്ഞിന് കൊന്നു കുഴിച്ചിട്ടതെന്ന് മൊഴി നൽകി. നെടുമങ്ങാട് പനവൂർ മാങ്കുഴിയിലാണ് കഴിഞ്ഞ ദിവസം നവജാത ശിശുവിനെ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

കുഞ്ഞിൻ്റെ മൃതദേഹം ഒരു ദിവസം വീട്ടിൽ തന്നെ സൂക്ഷിച്ചതിനു ശേഷമാണ് കുഴിച്ചിട്ടതെന്നും വിജി പൊലീസിനോട് പറഞ്ഞു. സുഹൃത്തിനെ ചോദ്യം ചെയ്ത് കൃത്യത്തില്‍ സുഹൃത്തിനോ മറ്റാര്‍ക്കെങ്കിലുമോ പങ്കുണ്ടോ എന്ന കാര്യം പ‌ൊലീസ് പരിശോധിക്കും. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുഞ്ഞിന്‍റെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →