കേരളയൂണിവേഴ്‌സിറ്റിയില്Ȁ പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ അനുവദിക്കാത്തത്‌ സ്വാശ്രയ കോളേജുകളെ സഹായിക്കാനെന്ന്‌ ആരോപണം

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയില്‍ ബിരുദ പഠനത്തിന്‌ പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ വഴി സമാന്തര പഠനത്തിന്‌ വിജ്ഞാപനം ഇറക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. എംജി, കാലിക്കറ്റ്‌ സര്‍വ്വകലാശാലകള്‍ പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിരിക്കെയാണ്‌ കേരളം പുറം തിരിഞ്ഞ്‌ നില്‍ക്കുന്നത്‌. വിദൂര പഠനത്തിന്‌ മാത്രമേ കേരള സര്‍വ്വകലാശാല അനുവാദം നല്‍കിയിട്ടുളളു.

പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ അനുവദിക്കാത്തത്‌ സ്വാശ്രയ കോളേജുകളെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്‌. മുന്‍ വര്‍ഷങ്ങളിലേതുപോലെ പ്രൈവറ്റ്‌ പഠനത്തിന്‌ വിജ്ഞാപനം ഇക്കാനുളള നിര്‍ദ്ദേശം സര്‍വ്വകലാശാല ഓഫീസ്‌ മുന്നോട്ടുവെച്ചെങ്കിലും വൈസ്‌ ചാന്‍സലറും ചില സിന്‍ഡിക്കേറ്റ്‌ അംഗങ്ങളും എതിര്‍പ്പ്‌ പ്രകടിപ്പിച്ചു. പ്രൈവറ്റ്‌ പഠനത്തിന്‌ യുജിസിയില്‍ വ്യവസ്ഥയില്ലെന്നാണ്‌ വാദം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →