തിരുവനന്തപുരം : ബുറേവി കാറ്റിൻ്റെ സഞ്ചാരപഥത്തിലുള്ള അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച (04/12/20) പൊതു അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി.
പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫിസുകൾക്കാണ് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചത്. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തെരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.
വെളളിയാഴ്ച നടത്താനിരുന്ന പി.എസ്.സി, എം.ജി സർവകലാശാല പരീക്ഷകൾ മാറ്റി. പി.എസ്.സി ലക്ചറൽ ഗ്രേഡ് 1 റൂറൽ എഞ്ചിനീയറിംഗ് പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കും. അതേസമയം, വെള്ളിയാഴ്ച നടക്കുന്ന പി.എസ്.സി അഭിമുഖങ്ങൾക്ക് മാറ്റമുണ്ടാകില്ല. പരീക്ഷകൾ മാറ്റിയതായി എം.ജി സർവകലാശാലയും അറിയിച്ചു.

