ബുറേവി ദുർബലമായി, സംസ്ഥാനത്തെ റെഡ് അലർട്ട് പിൻവലിച്ചു , 10 ജില്ലകളിൽ യെല്ലോ അലർട്ട് മാത്രം

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായതോടെ കേരളത്തിൽ ആശങ്കയൊഴിഞ്ഞു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നേരത്തേ പ്രഖ്യാപിക്കപ്പെട്ട റെഡ് അലർട് പിൻവലിച്ചു. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ജില്ലകളിൽ 40 കിലോ മീറ്ററിലേറെ വേഗതയിൽ കാറ്റു വീശാനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അഞ്ച് തെക്കൻ ജില്ലകളിൽ വെള്ളിയാഴ്ച(04/12/2020) പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി.

പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫിസുകൾക്കാണ് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചത്. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

വെളളിയാഴ്ച നടത്താനിരുന്ന പി.എസ്.സി, എം.ജി സർവകലാശാല പരീക്ഷകൾ മാറ്റി. പി.എസ്.സി ലക്ചറൽ ​ഗ്രേഡ് 1 റൂറൽ എഞ്ചിനീയറിം​ഗ് പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കും. അതേസമയം, വെള്ളിയാഴ്ച നടക്കുന്ന പി.എസ്.സി അഭിമുഖങ്ങൾക്ക് മാറ്റമുണ്ടാകില്ല. പരീക്ഷകൾ മാറ്റിയതായി എം.ജി സർവകലാശാലയും അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →