ഭീകരവാദ ഫണ്ടിങ്: ആഗോള ഭീകരന്‍ ഹാവിസ് സയ്യദിന്റെ സഹായിക്ക് 15 വര്‍ഷം തടവ്

ഇസ്ലാമാബാദ്: ഭീകരവാദ ഫണ്ടിങുമായി ബന്ധപ്പെട്ട കേസില്‍ ആഗോള ഭീകരന്‍ ഹാവിസ് സയ്യദിന്റെ സഹായി യാഹ്യാ മുജാഹിദിന് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ച് പാക് കോടതി. കഴിഞ്ഞമാസം ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രണ്ടു കേസ്സുകളിലായി ആകെ 32 വര്‍ഷത്തെ തടവ് ശിക്ഷ കോടതി യാഹ്യയ്ക്ക് വിധിച്ചിരുന്നു. ഇതിനൊപ്പമാണ് 15 വര്‍ഷത്തെ തടവ് കൂടി ലഭിച്ചിരിക്കുന്നത്. അതേസമയം, ഭീകര വിരുദ്ധ പോരാട്ടത്തില്‍ പാകിസ്താനെതിരെ അന്താരാഷ്ട്ര തലത്തിലെ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിലയിരുത്തല്‍.

ഭീകര വിരുദ്ധ കോടതിയാണ് യാഹ്യക്കെതിരെ നടപടി എടുത്തത്. ഭീകരനേതാവിന് 15വര്‍ഷത്തെ തടവാണ് വിധിച്ചത്. ഭീകരപ്രവര്‍ത്ത നവുമായി ബന്ധപ്പെട്ട കള്ളപ്പണം കൈകാര്യം ചെയ്തിരുന്നു എന്നാണ് കണ്ടെത്തല്‍. യാഹ്യയ്ക്ക് പുറമേ സഫര്‍ ഇഖ്മാല്‍, പ്രൊഫ.ഹാവിസ് അബ്ദുള്‍ റെഹ്മാന്‍ എന്നിവരേയും കഴിഞ്ഞയാഴ്ച കോടതി ശിക്ഷിച്ചിരുന്നു. 1997ലെ ഭീകരവിരുദ്ധ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആകെ 41 പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടുകളാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →