കൊല്ലം: ഭാര്യക്കും മകള്‍ക്കും നേരെ ആസിഡാക്രമണം നടത്തിയ യുവാവിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വാളത്തുങ്കല്‍ സ്വദേശിയായ ജയനാണ് ഇന്നലെ രാത്രി ഭാര്യയും മകളും ബന്ധുക്കളായ കുട്ടികളുമടക്കം അഞ്ചുപേര്‍ക്കുനേരെ ആസിഡാക്രമണം നടത്തിയത്. മുഖത്ത് പരിക്കേറ്റ ഭാര്യയും മകളും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്
മദ്യലഹരിയിലാണ് ജയന് ഭാര്യ രാജിയുടെ മുഖത്തും 13 വയസുകാരിയായ മകള്‍ ആദിത്യയുടെ കാലിലും ആസിഡ് ഒഴിച്ചത്. നിലവിളിച്ചുകൊണ്ട് വീട്ടില്‍ നിന്നും ഇറങ്ങി ഓടിയ ഭാര്യയുടേയും മകളുടേയും പിന്നാലെ ഓടിയ ജയന് അയല്‍ വീട്ടിലെ ബന്ധുക്കളായ പ്രവീണ, നിരഞ്ജന, എന്നീ കുട്ടികളുടെ കൈയിലും ആസിഡ് ഒഴിച്ചു .ജയന്റെ ഭാര്യ രാജിക്ക് 40 ശതമാനം പൊളളലേറ്റിട്ടുണ്ട്. കുട്ടിയുടെപരിക്ക് ഗുരുതരമല്ല. ഒളിവില്‍ പോയ ജയനായി ഇരവിപുരം പോലീസ് അന്വേഷണം തുടരുകയാണ്.

