അടിസ്ഥാന ചെലവുകൾ ആയ ഭവനനിർമ്മാണം, ഭക്ഷണം, നികുതി, ആരോഗ്യ സംരക്ഷണം എന്നിവ ഒരു നിശ്ചിത സ്ഥലത്തും സമയപരിധിയിലും ലഭ്യമാക്കാനാവശ്യമായ പണമാണ് ജീവിതച്ചിലവ്. ജീവിതച്ചെലവ് കണക്കാക്കുന്നതിലൂടെ ഒരു നഗരത്തിൽ നിന്നും മറ്റൊരു നഗരത്തിൽ താമസിക്കുന്നത് എത്ര ചെലവേറിയതാണ് മനസ്സിലാക്കാൻ സാധിക്കും. വ്യക്തിഗത സമ്പാദനത്തിൽ ജീവിതച്ചെലവ് പ്രധാനഘടകമാണ്. ജീവിത ചെലവ് കൂടിയ നഗരങ്ങളിൽ വാടക, ഭക്ഷണം തുടങ്ങിയ ദൈനംദിന ചെലവുകൾ കുറഞ്ഞ ശമ്പളത്തിൽ കൊണ്ടു പോകാൻ ബുദ്ധിമുട്ടാണ്. ഇത്തരം സന്ദർഭങ്ങളിൽ ഉയർന്ന ശമ്പളവും അപര്യാപ്തമായി തോന്നാം.
ഒരു പ്രധാന നഗരത്തിലെ ജീവിത ചെലവിനെ അനുബന്ധ മെട്രോപോളിറ്റൻ പ്രദേശവുമായി താരതമ്യം ചെയ്ത് ജീവിത ചെലവിന്റെ സൂചിക തയ്യാറാക്കാം. ജീവിത ചെലവിന്റെ സൂചിക തയ്യാറാക്കുന്ന മാനദണ്ഡങ്ങൾ പലതാണ്. 2018-ൽ കൗൺസിൽ ഫോർ കമ്മ്യൂണിറ്റി ആൻഡ് എക്കണോമിക് റിസർച്ചിനെ അടിസ്ഥാനമാക്കി പരിശോധിച്ചപ്പോൾ ഏറ്റവും ചെലവേറിയ നഗരം സാൻ ഡിഗോ ആണെന്ന് കണ്ടെത്തി. ഇവിടത്തെ ഭവന ചെലവ് ദേശീയ ശരാശരിയേക്കാൾ 138 ശതമാനം കൂടുതലാണ്. ഗതാഗത ചെലവ് ദേശീയ ശരാശരിയേക്കാൾ 20 ശതമാനം കൂടുതലാണ്.
2020-ലെ എക്കണോമിക് ഇൻറലിജൻസ് യൂണിറ്റിന്റെ റിസർച്ച് റിപ്പോർട്ട് പ്രകാരം സ്വിറ്റ്സർലാൻഡിലെ സുറിച്ച് ആണ് ഏറ്റവും ഉയർന്ന ജീവിതനിലവാരമുള്ള നഗരം. ഇതേ നിരക്കിൽ തന്നെയാണ് ഫ്രാൻസിലെ പാരീസും ചൈനയിലെ ഹോങ്കോങ്ങും. സിംഗപ്പൂരാണ് തൊട്ടടുത്ത സ്ഥാനത്തുള്ളത്. ഇസ്രായേലിലെ ടെൽ അവീവും ജപ്പാനിലെ ഒസാക്കയും തൊട്ടുപിന്നിലുള്ള സ്ഥാനത്ത് നിൽക്കുന്നു. ഇതിനു താഴെ സ്വിറ്റ്സർലൻഡിലെ ജനീവയും യുഎസിലെ ന്യൂയോർക്കും വരുന്നു.
2020 നവമ്പറിൽ ജീവിതനിലവാരം കൂടിയ പത്തു നഗരങ്ങൾ
| നഗരം | രാജ്യം | WCOLസൂചിക (ന്യൂയോർക്ക്= 100) | ശ്രേണി |
|---|---|---|---|
| പാരീസ് | ഫ്രാൻസ് | 103 | 1 |
| ഹോങ്കോങ് | Cചൈന | 103 | 1 |
| സൂറിച്ച് | സ്വിറ്റ്സർലാൻഡ് | 103 | 1 |
| സിംഗപ്പൂർ | സിംഗപ്പൂർ | 102 | 4 |
| ഒസാക്ക | ജപ്പാൻ | 101 | 5 |
| ടെൽ അവീവ് | ഇസ്രയേൽ | 101 | 5 |
| ന്യൂയോർക്ക് | യു എസ് | 100 | 7 |
| ജനീവ | സ്വിറ്റ്സർലാൻഡ് | 100 | 7 |
| ലോസ് എഞ്ചലസ് | യു എസ് | 96 | 9 |
| കോപ്പൻ ഹേഗൻ | ഡൻമാർക്ക് | 96 | 9 |
ജീവിതം നിലവാരം ഏറ്റവും കുറഞ്ഞ പ്രദേശമാണ് സിറിയയിലെ ഡമാസ്കസ് . ഉസ്ബക്കിസ്ഥാനിലെ താഷ്കന്ദ്, സാംബിയയിലെ ലുസാക്ക, വെനീസുലായിലെ കരാക്കസ്, കസാക്സ്താനിലെ അൽമാട്ടി എനിവ ജീവിതം നിലവാരം കുറഞ്ഞ നഗരങ്ങളുടെ ആദ്യ പട്ടികയിൽപ്പെടുന്നു.
ജീവിതനിലവാര പട്ടിക നിർമിക്കുന്ന വിധം
ലോകത്തെമ്പാടുമുള്ള ജീവിതച്ചെലവ് ഡാറ്റ സെറ്റിനെ അടിസ്ഥാനമാക്കിയാണ് പട്ടിക ഉണ്ടാക്കിയിരിക്കുന്നത്. 90 രാജ്യങ്ങളിലെ 130 നഗരങ്ങളിലായി 160 ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും 400 തരം വിലകൾ ഉൾപ്പെടുത്തിയാണ് ഡാറ്റ സെറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള ഭക്ഷണപാനീയങ്ങൾ മുതൽ വസ്ത്രങ്ങളും വ്യക്തിഗത പരിചരണ ഇനങ്ങളും വരെയുള്ള നിരവധി ഉത്പന്നങ്ങൾ ഡാറ്റ സെറ്റിലുണ്ട്. ഗതാഗതം, യൂട്ടിലിറ്റി ബില്ല് , സ്വകാര്യ സ്കൂളുകൾ, കെട്ടിടങ്ങളുടെ വാടക അ എന്നിവ സേവനങ്ങളിൽ പെടുന്നു. സൂപ്പർമാർക്കറ്റ്, ഇടത്തരം വിലയുള്ള ചില്ലറ വ്യാപാരികൾ, കൂടുതൽ ചിലവേറിയ സ്പെഷ്യലിറ്റി ഷോപ്പുകൾ മുതലായ മൂന്നുതരത്തിലുള്ള സ്റ്റോറുകളിൽ നിന്നും ചരക്കുകളുടെ വില ശേഖരിച്ചു. സേവനങ്ങളുടെ വില ഗവേഷക രേഖപ്പെടുത്തിയത് യഥാർത്ഥ വില അടിസ്ഥാനമാക്കിയാണ് . ന്യൂയോർക്കിനെ അടിസ്ഥാന നഗരമായി കണക്കാക്കി വിലകളിൽ താരതമ്യം ചെയ്തു. സർവെ സമയത്ത് ഉള്ള വിനിമയ നിരക്കുകൾ അനുസരിച്ച് എല്ലാ വിലകളും യുഎസ് ഡോളറിലേക്ക് മാറ്റി.
കഴിഞ്ഞ 10 വർഷത്തെ വില താരതമ്യം
1 കിലോ ബ്രഡിന്റെ വില (യു എസ് ഡോളറിൽ)
| സിറ്റി | സിംഗപ്പൂർ | ഹോങ്കോങ് | ഒസാക | ന്യൂയോർക്ക് | പാരീസ് | സൂറിച്ച് | ടെൽ അവീവ | ലോസ് ഏഞ്ചലൻസ് | ടോക്കിയോ | ജനീവ |
|---|---|---|---|---|---|---|---|---|---|---|
| ഈ വർഷത്തെ വില | $3.35 | $3.60 | $5.63 | $8.62 | $5.20 | $4.69 | $4.70 | $6.82 | $7.41 | $5.62 |
| കഴിഞ്ഞ വർഷത്തെ വില | $3.40 | $3.91 | $5.20 | $8.33 | $5.66 | $4.78 | $5.09 | $6.26 | $7.12 | $6.06 |
| 5വർഷം മുമ്പത്തെ വില | $3.54 | $4.31 | $5.77 | $8.62 | $5.66 | $5.96 | $4.94 | $6.02 | $6.88 | $7.48 |
| 10വർഷം മുമ്പത്തെ വില | $2.88 | $4.48 | $6.78 | $6.85 | $9.23 | $5.48 | $3.49 | $5.57 | $8.75 | $5.22 |
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ജീവിത നിലവാര സൂചിക 0.03 പോയിൻറ് മാത്രമേ വർധിച്ചിട്ടുള്ളൂ.
അമേരിക്ക, ആഫ്രിക്ക, കിഴക്കൻ യൂറോപ്പ് രാജ്യങ്ങളിലെ നഗരങ്ങളിലെ ജീവിതനിലവാരം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഈ വർഷം കുറവായാണ് കണ്ടത്. അതേസമയം പടിഞ്ഞാറൻ യൂറോപ്പ് രാജ്യങ്ങളിലെ ജീവിതനിലവാരം വർദ്ധിച്ചിട്ടുണ്ട്.
ലഹരി വസ്തുക്കൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾ അടങ്ങുന്ന വിനോദ വസ്തുക്കൾക്കും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വില വർധിച്ചിട്ടുണ്ട്. എന്നാൽ വസ്ത്രങ്ങളുടെ വില കുറയുന്നതായാണ് കണ്ടത്.

