മലപ്പുറം: ജില്ലയിലെ മാവോയിസ്റ്റ് ഭീഷണിയുള്ള പോളിംഗ് ബൂത്തുകളിൽ ഉന്നത പോലീസ് സംഘം പരിശോധന നടത്തി. തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ്. വോട്ടെടുപ്പ് ദിവസം പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ . തുടർന്നാണ് സന്ദർശനം.കേരള – തമിഴ്നാട് വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള വഴിക്കടവ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ ബൂത്തുകളിലായിരുന്നു പരിശോധന നടത്തിയത്.തൃശൂര്‍ റേഞ്ച് ഡി.ഐ.ജി എസ് സുരേന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം എന്നിവരടങ്ങുന്ന സംഘമാണ് ബൂത്തുകൾ സന്ദര്‍ശിച്ചത്. വീഴ്ചയില്ലാത്തവിധം സുരക്ഷയൊരുക്കുന്നതിനാണ് സന്ദര്‍ശനമെന്ന് ഡി.ഐ.ജി എസ്. സുരേന്ദ്രന്‍ വ്യക്തമാക്കി.
ജില്ലയിലെ വനാതിര്‍ത്തി പ്രദേശങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് കരുതുന്ന 87 ബൂത്തുകളാണ് പ്രശ്നബാധിതമായി പ്രഖ്യാപിച്ചിട്ടുള്ളത്.
നാല് വര്‍ഷം മുമ്പ് ജില്ലാ അതിർത്തിയിലെ പടുക്ക വനത്തില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ നടന്നിരുന്നു. ഇതിന് പുറമെ പാലക്കാട് മഞ്ചക്കണ്ടിയിലും വയനാട് ജില്ലയിലെ ചില പ്രദേശങ്ങളിലും വെടിവെപ്പുണ്ടാവുകയും മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടിയായി വോട്ടെടുപ്പ് ദിവസം പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നത പൊലീസ് സംഘം പരിശോധന നടത്തിയത്. ജില്ലയിലെ മറ്റു പ്രശ്നബാധിത ബൂത്തുകളിലും സന്ദര്‍ശനം നടത്തുമെന്ന് ഡി.ഐ.ജി വ്യക്തമാക്കി

