ഹൈദരാബാദിനെതിരെ ജംഷഡ്പൂരിന് സമനില

പനജി: ഐ എസ് എല്ലിൽ ഹൈദരാബാദിനെതിരെ ജംഷഡ്പൂരിന് സമനില. അൻപതാം മിനിറ്റില്‍ അരിഡാനയുടെ ഗോളില്‍ മുന്നിലെത്തിയ ഹൈദരാബാദിനെ എൺപത്തി അഞ്ചാം മിനിറ്റില്‍ സ്റ്റീഫന്‍ ഈസയുടെ ഗോളിൽ ജംഷഡ്പൂര്‍ സമനിലയില്‍ കുരുക്കി.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു 50-ാംമിനിട്ടിലെ സന്റാനെയുടെ ഗോൾ. ഇടതുഫ്ളാങ്കിലൂടെ കടന്നുകയറി ഹിതേഷ് ശര്‍മ്മ തൊടുത്ത ഒരു ഷോട്ട് ജംഷഡ്പൂര്‍ ഗോളി പവന്‍കുമാര്‍ തട്ടിയകറ്റിയത് പിടിച്ചെടുത്തായിരുന്നു സന്റാനെ സ്കോര്‍ ചെയ്തത്.

ഈ ഗോളിന് ഹൈദരാബാദ് വിജയിച്ചു എന്ന് കരുതിയിരുന്നപ്പോഴാണ് 85-ാം മിനിട്ടില്‍ സ്റ്റീഫന്‍ എസേയിലൂടെ ജംഷഡ്പൂര്‍ തിരിച്ചടിച്ചത്.വല്‍ക്കീസും ആദില്‍ ഖാനും ചേര്‍ന്ന് രൂപം നല്‍കിയ ഒരു മുന്നേറ്റത്തിനൊടുവിലാണ് എസേയുടെ ഷോട്ട് വലയിൽ പതിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →