മുന്നറിയിപ്പ്:
(i)മഴ
> ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ദക്ഷിണ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട മേഖലകളിൽ ഡിസംബർ മൂന്നിന് അതി ശക്തമായ മഴയ്ക്ക് സാധ്യത. ദക്ഷിണകേരള തീരങ്ങളിലെ ചില പ്രദേശങ്ങളിൽ 2020 ഡിസംബർ നാലിന് ശക്തമായ മഴയ്ക്ക് സാധ്യത.
> വടക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിൽ ഡിസംബർ മൂന്നിന് ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ഡിസംബറിൽ നാലിന് ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്ത മഴയ്ക്കും സാധ്യത.
(ii)കാറ്റ് മുന്നറിയിപ്പ്
ദക്ഷിണകേരള തീരങ്ങളിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മണിക്കൂറിൽ ശരാശരി 55 മുതൽ 65 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത. ചിലയിടങ്ങളിൽ കാറ്റിന്റെ പരമാവധി വേഗം മണിക്കൂറിൽ 75 കിലോമീറ്റർ വരെ ആകാനും ഇടയുണ്ട്.
ഡിസംബർ 3 ഉച്ചമുതൽ 24 മണിക്കൂർ നേരം കാറ്റിന്റെ വേഗത വർധിക്കാനിടയുണ്ട്. മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാനും സാധ്യത. ചിലയിടങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 90 കിലോമീറ്റർ വരെ ആകാനും ഇടയുണ്ട്. 24 മണിക്കൂറിനുശേഷം കാറ്റിന്റെ വേഗതയിൽ കുറവ് ഉണ്ടാകുന്നതാണ്.
(iii) ദക്ഷിണ കേരളത്തിലെ പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പ്രതീക്ഷിക്കുന്ന ആഘാതങ്ങൾ
> മേൽക്കൂര കൾക്ക് അടച്ചുറപ്പില്ലാത്ത വീടുകൾ തകരാൻ സാധ്യത.
> മരത്തിന്റെ ശിഖരങ്ങൾ വീണ്, വൈദ്യുത കമ്പികളും ടെലഫോൺ ലൈനുകളും തകരാൻ ഇടയുണ്ട്
> കൃത്യമായ ടാറിങ്ങോ, മറ്റ് നിർമാണപ്രവർത്തനങ്ങളോ നടക്കാത്ത റോഡുകൾ തകരാൻ സാധ്യത.
> വിളനാശം ഉണ്ടാകാനും ഇടയുണ്ട്.
> സമുദ്രനിരപ്പിൽ നിന്നും താഴെ ഉള്ള പ്രദേശങ്ങളിൽ കടൽ കയറാനും സാധ്യത
(iv)മത്സ്യബന്ധനത്തിന് പോകുന്നവർക്കുള്ള മുന്നറിയിപ്പുകളും സ്വീകരിക്കേണ്ട നടപടികളും
> താഴെ പറയുന്ന മേഖലകളിൽ ഡിസംബർ 3 മുതൽ 5 വരെ എല്ലാത്തരം മത്സ്യബന്ധന പ്രവർത്തനങ്ങളും പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
> കോമോറിൻ മേഖല, മാന്നാർ ഉൾക്കടൽ, തമിഴ്നാട് കേരള ദക്ഷിണ തീരങ്ങൾ , ശ്രീലങ്കയുടെ പടിഞ്ഞാറൻ തീരങ്ങൾ എന്നിവിടങ്ങളിലേക്ക് ഡിസംബർ മൂന്നുമുതൽ നാലുവരെ മീൻപിടുത്തക്കാർ പോകരുത്.
ചിത്രങ്ങളിലൂടെ ഉള്ള വിശദീകരണത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Click here to See Graphics
മേഖല തിരിച്ചുള്ള കാലാവസ്ഥാപ്രവചനം മുന്നറിയിപ്പുകൾ എന്നിവയ്ക്കായി മൗസം ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.മിന്നൽ സംബന്ധിച്ച മുന്നറിയിപ്പ് ലഭിക്കാനായി ദാമിനി ആപ്ലിക്കേഷനും കാലാവസ്ഥാ വ്യതിയാനം മൂലം കൃഷിക്ക് ഉണ്ടാകാനിടയുള്ള വെല്ലുവിളികൾ സംബന്ധിച്ച വിവരങ്ങൾക്കായി മേഘദൂത് ആപ്ലിക്കേഷനും ഉപയോഗിക്കുക.