അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നൽകിയ സന്ദേശം:
ന്യൂ ഡൽഹി: “ഭിന്നശേഷിയുള്ളവരെക്കൂടി ഉൾപ്പെടുത്തിയും, അവർക്ക് അവസരങ്ങൾ ലഭ്യമാക്കിയും സുസ്ഥിരമായ ഒരു കോവിഡാനന്തര ലോകം കെട്ടിപ്പടുക്കാം എന്ന ഈ വർഷത്തെ ഐക്യരാഷ്ട്ര സംഘടനയുടെ സന്ദേശത്തെ പിന്തുടർന്ന്, നമ്മുടെ ദിവ്യാംഗരായ സഹോദരീ സഹോദരന്മാർക്ക്, അവസരങ്ങളും സൗകര്യങ്ങളും ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്താൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. അവരുടെ, മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള ശേഷിയും മനക്കരുത്തും നമ്മെ പ്രചോദിപ്പിക്കുന്നു. ‘ആക്സസിബിൾ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി നമ്മുടെ
ദിവ്യാംഗ സഹോദരീ സഹോദരന്മാരുടെ ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ നിരവധി പദ്ധതികൾ, ആവിഷ്കരിച്ചിട്ടുണ്ട്”, പ്രധാനമന്ത്രി ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.

