മാധവന്‍ നമ്പ്യാര്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ പ്രസിദ്ധപ്പെടുത്തണമെന്ന്‌ രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: സ്‌പ്രിംഗ്ലര്‍ ഇടപാടിനെ ക്കുറിച്ചന്വേഷിക്കാന്‍ സര്‍ക്കാര്‍ ആദ്യം നിയോഗിച്ച മാധവന്‍ നമ്പ്യാര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട്‌ പ്രസിദ്ധപ്പെടുത്തണമെന്നും തനിക്ക്‌ അതിന്റെ പകര്‍പ്പ്‌ നല്‍കണമെന്നും ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രിക്ക്‌ കത്ത്‌ നല്‍കി.

സ്‌പ്രിംഗ്ലര്‍ വിവരശേഖരണത്തിന്‌ അനുതി നല്‍കിയതില്‍ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിരുന്നോ ,വ്യക്തികളുടെ മൗലീകാവകാശമായ സ്വകാര്യത ലംഘിക്കപ്പെട്ടിട്ടുണ്ടോ, എവിയെയൊക്കെയാണ്‌ വിഴ്‌ചകളുണ്ടായിട്ടുളളത്‌ എന്നൊക്കെ അന്വേഷിക്കാനാണ്‌ സര്‍ക്കാര്‍ കമ്മറ്റിയെ നിയോഗിച്ചത്‌. വിവരശേഖരണത്തിനായി സ്‌പ്രിംഗ്ലറെ നിയോഗിച്ചതില്‍ സര്‍ക്കാരിനുണ്ടായ വീഴ്‌ചകള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിരുന്നു. 1.8 ലക്ഷം ആളുകളുടെ ആരോഗ്യ വിവരങ്ങള്‍ സ്‌പ്രിംഗ്ലറിന്‍റെ കയ്യിലെത്തിയെന്നാണ്‌ കമ്മറ്റി കണ്ടെത്തിയത്‌. ഈ റിപ്പോര്‍ട്ട്‌ അട്ടിമറിക്കാനാണ്‌ സര്‍ക്കാര്‍ പുതിയ കമ്മറ്റിയെ നിയോഗിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →