കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്നയുടെ മൊഴി ചോര്‍ന്ന സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്കു നിര്‍ദേശം.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം എസിജഐം കോടതിയുടേതാണ് ഉത്തരവ്. ഉദ്യോഗസ്ഥനെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതിയെ അറിയിക്കണം.
മൂന്നു മാസം കൂടുമ്പോള്‍ സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കസ്റ്റംസ് കമ്മിഷണറോട് കോടതി നിര്‍ദ്ദേശിച്ചു.
മൊഴി ചോര്‍ന്നതിനെതിരെ സ്വപ്ന നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതിയുടെ ഉത്തരവ്. കസ്റ്റംസിന് നല്കിയ രഹസ്യമൊഴി ചോര്‍ത്തിയ ഉദ്യോഗസ്ഥര്‍ക്കും വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കുമെതിരേ കോടതിയലക്ഷ്യത്തിന് നടപടി ആവശ്യപ്പെട്ടായിരുന്നു സ്വപ്നയുടെ ഹര്‍ജി നൽകിയത്.

