പാപ ബൗബ ദിയോപ് അന്തരിച്ചു, സെനെഗലിന്റെ ഏക്കാലത്തെയും മികച്ച ലോകകപ്പ് ഹീറോ

ഡാക്കര്‍(സെനഗൽ): സെനഗലിന്റെ ഏക്കാലത്തെയും മികച്ച ലോകകപ്പ് ഹീറോ പാപ ബൗബ ദിയോപ് അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു ഈ നാല്‍ത്തപ്പത്തിരണ്ടുകാരന്‍.

‘ഒരിക്കല്‍ ലോകകപ്പ്‌ ഹീറോയെങ്കില്‍, എക്കാലവും ലോകകപ്പ്‌ ഹീറോ തന്നെ’ . സെനഗലിന്റെ 2002 ലോകകപ്പ്‌ ഹീറോ പാപ്പ ബൂബ ദിയൂപിന്റെ മരണത്തില്‍ അനുശോചിച്ച്‌ ഫിഫ ട്വിറ്ററില്‍ കുറിച്ചത്‌ ഇങ്ങനെയാണ്. ചാമ്പ്യന്‍മാരുടെ പകിട്ടോടെ എത്തിയ ഫ്രാന്‍സിനെ 2002 ഫുട്ബോള്‍ ലോകകപ്പിന്റെ ഉദ്ഘാടനമത്സരത്തില്‍ തന്നെ സെനഗല്‍ എന്ന ആഫ്രിക്കന്‍ രാജ്യം അട്ടിമറിച്ചപ്പോള്‍ വിജയഗോള്‍ നേടിയ മിഡ്‌ഫീല്‍ഡര്‍ പാപ്പ ബൂബ ദിയോപ്‌ എക്കാലവും ഫുട്‌ബോളിലെ ഹീറോയായിരിക്കും. ലോകകപ്പില്‍ ആ ഒരു കളികൊണ്ടുമത്രം ദീയൂപിന്റെ പ്രകടനം അവസാനിച്ചില്ല. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ യുറുഗെ്വയെ 3-3ന്‌ സമനിലയില്‍ പിടിച്ച്‌ സെനഗല്‍ നോക്കൗട്ട്‌ റൗണ്ടിലേക്കു യോഗ്യത നേടിയത്‌.

സെനെഗലിനുവേണ്ടി 63 മത്സരങ്ങളില്‍ ഇറങ്ങി. 11 ഗോളടിച്ചു. 2013ല്‍ വിരമിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ വെസ്റ്റ്ഹാം യുണൈറ്റഡ്, ബര്‍മിങ്ഹാം സിറ്റി ടീമുകള്‍ക്കും കളിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →