വിഡി സതീശനെതിരെ ഹൈകോടതിയില്‍ സ്വകാര്യ ഹര്‍ജി

കൊച്ചി: വിഡി സതീശന്‍ എംഎല്‍എയ്‌ക്കെതിരെ ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി. വിഡി സതീശന്‍ നേതൃത്വം നല്‍കുന്ന പുനര്‍ജനി എന്ന സംഘടന അനുവാദമില്ലാതെ വിദേശ സഹായം സ്വീകരിക്കുന്നുവെന്നാണ് ആക്ഷേപം. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി സിംഗിള്‍ ബെഞ്ച് നാളെ പരിഗണിക്കും.

നിയമ സഭ സെക്രട്ടരിയേറ്റിന്റെ അനുമതിയോടെയല്ല പുനര്‍ജനി പറവൂരിന് പുതുജീവന്‍ എന്ന പദ്ധതി ആവിഷ്‌ക്കരിച്ചതെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. പറവൂര്‍ എംഎല്‍എ ആയിരിക്കെ വീഡി സതീശന്‍ ആണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. ചിറ്റാറ്റുകര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടിഎസ് രാജന് ലഭിച്ച വിവരാവകാശ രേഖ വിഡി സതീശന്‍ നടത്തിയ വിദേശ യാത്രകള്‍ നിയമ സഭാ സെക്രട്ടറിയേറ്റിന്റെ അനുമതിയോടെയല്ലെന്നും വ്യക്തമായിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങിയാണ് വിദേശ യാത്രകള്‍ നടത്തി പദ്ധതിക്ക് പണം പിരിച്ചതെന്ന് സതീശന്‍ വാദിച്ചിരുന്നെങ്കിലും പ്രളയ ദുരിതാശ്വാസത്തിനുളള ധന സമാഹരണത്തിന് വിദേശയാത്ര നടത്താന്‍ മന്ത്രിമാര്‍ക്കുപോലും കേദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാതിരിക്കെ എംഎല്‍എ മാത്രമായ വിഡി സതീശനെങ്ങനെ അനുമതി ലഭിച്ചുവെന്ന ചോദ്യം ഉയര്‍ന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →