റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് രാജ്യാന്തര വോളിബോള്‍ താരം മിനിമോള്‍ എബ്രഹാമിന്

December 1, 2020 - 7:47 am

കണ്ണൂർ: സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് രാജ്യാന്തര വോളിബോള്‍ താരം മിനിമോള്‍ എബ്രഹാമിന്. 25,000 രൂപയും ഫലകവുമാണ് പുരസ്കാരം. ഒന്നരപ്പതിറ്റാണ്ട് ഇന്ത്യന്‍ വോളിബോളിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചുള്ള പുരസ്കാരം അടുത്തവര്‍ഷം ആദ്യം സമ്മാനിക്കും. അവാര്‍ഡ് കമ്മിറ്റിയില്‍ ജോസ് ജോര്‍ജ് ചെയര്‍മാനും അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, ദേവപ്രസാദ്, സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമാണ്.

മിനിമോള്‍ 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ ചുങ്കക്കുന്ന് സ്വദേശിയാണ്. ദക്ഷിണ റെയില്‍വേയില്‍ ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടറാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *