മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ വിധി 1-12-2020 ചൊവ്വാഴ്ച

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ 1-12-2020 ചൊവ്വാഴ്ച വിധി പറയും. ഇക്കാര്യം ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അറിയിച്ചു.

കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്‍റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം പൂര്‍ത്തിയായി.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കാന്‍ കെട്ടിച്ചമച്ച കേസാണ് ഇതെന്ന് പ്രതിഭാഗം വാദിച്ചു. 7 വര്‍ഷത്തില്‍ താഴെ ശിക്ഷയുള്ള കേസുകളില്‍ ജാമ്യം അനുവദിക്കാന്‍ കീഴ്ക്കോടതികള്‍ക്ക് അധികാരമുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. നാല് ദിവസം പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തെന്നും റിമാന്‍ഡ് നീട്ടരുതെന്നു വാദം.

എന്നാൽ പ്രദീപ് കുമാറിന് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും കൂടുതല്‍ സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രദീപ് കുമാര്‍ കാസര്‍കോട്ടെത്തി മാപ്പുസാക്ഷിയുടെ ബന്ധുവിനെ കണ്ടത് കള്ളപ്പേര് പറഞ്ഞാണെന്നും പ്രൊസിക്യൂഷന്‍ വാദിച്ചു.
പ്രദീപ് കുമാര്‍ അന്വേഷണത്തോട് കാര്യമായി സഹകരിച്ചിട്ടില്ല എന്നും പ്രോസിക്യൂഷൻ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →