പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിഖ് കാരുമായുള്ള അദ്ദേഹത്തിന്റെ ഗവൺമെന്റിന്റെ പ്രത്യേക ബന്ധവും’ – ലഘുലേഖ പ്രകാശനം ചെയ്തു

ന്യൂഡല്‍ഹി: ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിഖ്കാരുമായുള്ള അദ്ദേഹത്തിന്റെ ഗവൺമെന്റിന്റെ പ്രത്യേക ബന്ധവും’ എന്ന പേരിലുള്ള ലഘുലേഖ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി  ശ്രീ പ്രകാശ് ജാവദേക്കറും കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിയും ചേർന്ന് പ്രകാശനം ചെയ്തു. ഹിന്ദി, പഞ്ചാബി, ഇംഗ്ലീഷ് എന്നീ മൂന്നു ഭാഷകളിലാണ് ലഘുലേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലഘുലേഖ പ്രസിദ്ധീകരിച്ച മന്ത്രി ശ്രീ പ്രകാശ് ജാവദേക്കറേയും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെയും കേന്ദ്ര മന്ത്രി ശ്രീ. ഹർദീപ് സിംഗ് പുരി അഭിനന്ദിച്ചു. ഗുരുനാനാക്ക് ദേവ് ജിയുടെ 550-ാം ജന്മ വാർഷിക ദിനാഘോഷങ്ങൾക്കായി കഴിഞ്ഞവർഷം എടുത്ത സുപ്രധാന തീരുമാനങ്ങളാണ്  ഈ ലഘുലേഖയുടെ ഉള്ളടക്കം.

വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ അമിത് ഖാരെ ചടങ്ങിൽ സന്നിഹിതനായിരുന്നു. ശ്രീ ഗുരുനാനാക്ക് ദേവ് ജിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് ഔട്ട്റീച്ച് കമ്മ്യൂണിക്കേഷൻ ആണ് ലഘുലേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →