സിഡ്നി: ഒന്നാം മൽസരത്തിലെ കനത്ത തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യ. ഓസീസിനെതിരായ സിഡ്നി അന്താരാഷ്ട്ര ക്രിക്കറ്റ് പരമ്പരയുടെ രണ്ടാം മൽസരത്തിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ്. ഉദ്ഘാടന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത് കൂറ്റന്‍ സ്കോര്‍ കണ്ടെത്തി ഇന്ത്യയെ പിന്തുടരാന്‍ അനുവദിക്കാതിരുന്ന ആതിഥേയര്‍, രണ്ടാം മത്സരത്തിലും ടോസ് നേടിയപ്പോൾ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
രണ്ടാം ഏകദിനവും ഓസ്‌ട്രേലിയ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. കഴിഞ്ഞതവണ ബാറ്റിങ്ങിലും ബൗളിങ്ങിലും സമഗ്രാധിപത്യം ഓസ്‌ട്രേലിയ കാഴ്ച്ചവെച്ചിരുന്നു. 66 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി.