സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

മുളന്തുരുത്തി: സുഹൃത്തിന്റെ വീട്ടിലെത്തി കിടപ്പുമുറിയില്‍ കയറി യുവതി തൂങ്ങിമരിച്ചു.ആമ്പല്ലൂര്‍ ക്ഷേത്രത്തിന് സമീപം ആര്യച്ചിറപ്പാട്ടില്‍ സുകുമാരന്റെ മകള്‍ സൂര്യമോള്‍(28)ആണ് മരിച്ചത്. സുഹൃത്തായ അശോകന്റെ വീട്ടിലെത്തി മുകള്‍ നിലയിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. സൂര്യയുടെ വീടിന് കുറച്ചകലെയുളള പുത്തന്‍പുരയില്‍ അമ്പുജാക്ഷന്റെ മകനാണ് അശോകന്‍.

വെള്ളിയാഴ്ച(27/11/2020) രാവിലെ പത്തരയോടെയാണ് സംഭവം .അമ്പുജാക്ഷന്റെ വീട്ടില്‍ പെയിന്റ് ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് സൂര്യമോള്‍ മുകളിലത്തെ നിലയിലെ മുറിയിലേക്ക് കയറിപോകുന്നത് കണ്ടത്. മുറിയില്‍ കയറി കതകടക്കുകയായിരുന്നു. തുടര്‍ന്നാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുളന്തുരുത്തി സിഐ മുഹമ്മദ് നിസ്സാര്‍,എസ്‌ഐ.രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍സ്വീകരിച്ചു മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സൂര്യമോളും അശോകനും എംസിഎയ്ക്ക ഒരുമിച്ചാണ് പഠിച്ചിരുന്നത്. ഇരുവരും സൂര്യമോളുടെ വീട്ടില്‍ വെച്ച് പ്ലസ്‌വണ്‍,പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ എടുത്തിരുന്നു. സൂര്യമോള്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയും അശോകന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമാണ്. ഇരുവരും തമ്മില്‍ പ്രണയമൊന്നുമില്ലായിരുന്നുവെന്നും അശോകന്റെ വിവിാഹം ഡിസംബര്‍ 15ന് മറ്റൊരു യുവതിയുമായി നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നുവെന്നും അശോകന്റെ വീട്ടുകാര്‍ പറഞ്ഞു.

അതേസമയം സൂര്യമോളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാര്‍ ആരോപിച്ചു. വിവരം അറിഞ്ഞ് ബന്ധുക്കള്‍ എത്തിയപ്പോള്‍ മൃതദേഹം കണ്ടത് കട്ടിലിലാണെന്നും ലാപ്പടോപ്പ് ,കസേര,ടിവി എന്നിവ മുറിക്കുളളില്‍ തകര്‍ന്നു കിടക്കുന്ന നിലയിലായിരുന്നുവെന്നും ഇത് സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായും വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

രാജേശ്വരിയാണ് സൂര്യയുടെ മാതാവ് .സഹോദരി ആര്യ. സംഭവത്തില്‍ മുളന്തുരുത്തി പോലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →