ഹിമാചലില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ എട്ട് ദിവസം തടവ് ശിക്ഷ

ഹിമാചല്‍: ഹിമാചലില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ എട്ട് ദിവസം തടവ് ശിക്ഷ. മാസ്‌ക് ധരിക്കാത്ത ആരെയും വാറന്റില്ലാതെ അറസ്റ്റുചെയ്യാന്‍ പോലിസിന് അധികാരമുണ്ടെന്നും പിടിക്കപ്പെട്ടാല്‍ എട്ട് ദിവസം വരെ തടവോ 5,000 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണെന്നും ഹിമാചല്‍ ഡിജിപി പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ എസ്പികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മാസ്‌ക്, സാമൂഹിക അകലം പാലിക്കല്‍ നിര്‍ദേശങ്ങളുടെ ലംഘനം അറിയാന്‍ ഡ്രോണുകളും സിസിടിവി ക്യാമറകളും നിരീക്ഷിക്കുന്നുണ്ടെന്നും
ഡിജിപി സഞ്ജയ് കുണ്ടു പറഞ്ഞു.മാര്‍ച്ച് 23 മുതല്‍ ഹിമാചലില്‍ 2,227 കേസുകളാണ് മാസ്‌ക് ധരിക്കാത്തതിന് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →