കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സാവകാശം വേണമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. വിചാരണ പുനരാരംഭിക്കണം എന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർക്കും വിചാരണ കോടതി നിർദേശം നൽകിയതിനെ തുടർന്നാണ് സർക്കാരിന്റെ ഈ നീക്കം. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ എസ് സുരേഷ് രാജിവെച്ച ഈ സാഹചര്യത്തിലാണ് എറണാകുളം അഡീഷണൽ സ്പെഷ്യൽ സെഷൻസ് കോടതി വിചാരണ പുനരാരംഭിക്കാൻ നിർദ്ദേശം നൽകിയത്. വിചാരണ കോടതിയിൽ നിലപാട് ഇരയ്ക്ക് അനുകൂലമല്ലെന്നും പ്രോസിക്യൂഷനെയും അന്വേഷണ ഏജൻസിയെയും കോടതി അകാരണമായി വിമർശിച്ചു എന്നും ആരോപിച്ചാണ് അഡ്വ സുരേഷ് രാജിവെച്ചത്. ഫെബ്രുവരി നാലിനു മുമ്പ് വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. കേസ് ഡിസംബർ രണ്ടിന് വീണ്ടും പരിഗണിക്കും.
സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സാവകാശം വേണം – സർക്കാർ കോടതിയിൽ
