ആനന്ദ്: ഗുജറാത്തിലെ ആനന്ദില്‍ ദേശീയ പതാകയെ അപമാനിച്ച 30 വയസുള്ള സ്ത്രീയെ പോലിസ് അറസ്റ്റുചെയ്തു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന 10 നും 14 നും ഇടയില്‍ പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളെ ജുവനൈല്‍ ഹോമിലേക്ക് അയച്ചതായും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബി ഡി ജഡേജ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.
ആനന്ദിലെ ഉമ്രെത്തില്‍ ദേശീയ പതാകയെ അപമാനിച്ചുവെന്നാരോപിച്ചാണ് ഇവരെ പിടികൂടിയത്.വസതിയില്‍ വച്ച് മൂന്ന് കുട്ടികളും ദേശീയ പതാക ഉയര്‍ത്തി. അതില്‍ അശോക് ചക്രത്തിന് പകരം കുറച്ച് ഇസ്ലാമിക ലിഖിതങ്ങള്‍ വരച്ചിട്ടുണ്ട്. ഇത് പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

