തന്നെയും മകളെയും തടഞ്ഞുവെച്ചെന്ന് ആരോപിച്ച് വീണ്ടും മുഫ്തി

ശ്രീ​ന​ഗ​ര്‍: നി​യ​മ​വി​രു​ദ്ധ​മാ​യി ത​ന്നെ വീ​ണ്ടും ത​ട​ഞ്ഞു​വെ​ച്ച​താ​യി പീ​പ്പി​ള്‍​സ് ഡ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി (പി‍​ഡി​പി) നേ​താ​വും ജ​മ്മു കാ​ഷ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മെ​ഹ​ബൂ​ബ മു​ഫ്തി. മ​ക​ള്‍ ഇ​ല്‍​തി​ജ​യും വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണെ​ന്ന് മെ​ഹ​ബൂ​ബ മു​ഫ്തി ആ​രോ​പി​ച്ചു.

എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ലു​ള്ള പി​ഡി​പി യു​വ​ജ​ന വി​ഭാ​ഗം പ്ര​സി​ഡന്റ് വാ​ഹി​ദ് പാ​ര​യു​ടെ പുൽവാമ യിലുള്ള കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​ന്നെ അ​നു​വ​ദി​ക്കു​ന്നി​ല്ല.എന്നും മുഫ്തി പറഞ്ഞു.
ത​ന്റെ കാ​ര്യ​ത്തി​ല്‍ മാ​ത്ര​മാ​ണ് സു​ര​ക്ഷാ പ്ര​ശ്‌​നമെന്നും ബി​ജെ​പി മ​ന്ത്രി​മാ​ര്‍​ക്കും അ​വ​രു​ടെ ക​ളി​പ്പാ​വ​ക​ള്‍​ക്കും കാ​ഷ്മീ​രി​ന്റെ ഏ​ത് കോണിലും സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യുമെന്നും വ്യക്തമാക്കി ട്വിറ്ററിലൂടെയാണ് മുഫ്തി ആരോപണം ഉന്നയിച്ചത്.

25-11-2020 ബു​ധ​നാ​ഴ്ച വാഹീ​ദി​നെ എ​ന്‍​ഐ​എ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.
ഹി​സ്ബു​ല്‍ മു​ജാ​ഹി​ദ്ദീ​ന്‍ ക​മാ​ന്‍​ഡ​ര്‍ ന​വീ​ദ് ബാ​ബു പ​ങ്കാ​ളി​യാ​യ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാണ് അറസ്റ്റ്. അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ചാണ് വഹീദിനെ അറസ്റ്റ് ചെയ്തതെന്നും മുഫ്തി പറഞ്ഞു.
ത​ന്റെ മ​ക​ളെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യത്
വാ​ഹി​ദി​ന്റെ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​ന്റെ പേ​രി​ലാ​ണ് എന്നും മു​ഫ്തി ആരോപിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →