ശ്രീശാന്ത് വീണ്ടും കളത്തിലിറങ്ങുന്നു,കെസിഎ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ട്വന്റി 20യില്‍ കളിക്കും

കൊച്ചി : കെസിഎ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ട്വന്റി 20യില്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് കളിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കെസിഎ ടൈഗേഴ്സ് ടീമിലാകും ശ്രീശാന്ത് കളിക്കുക. ഡിസംബര്‍ 17 മുതല്‍ ആലപ്പുഴയിലാകും മത്സരങ്ങള്‍ നടക്കുകയെന്ന് കെസിഎ അറിയിച്ചു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീശാന്ത് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്.

2013 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്. ഇതിനിടെയാണ് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതും പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതും.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്. കേരള രഞ്ജി ടീമിലേക്ക് ശ്രീശാന്തിനെ പരിഗണിക്കുമെന്ന് കെസിഎ ഭാരവാഹികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →