സാവോ പോളോ: ഡീഗോ മറഡോണയുടെ മരണത്തില്‍ വൈകാരിക കുറിപ്പുമായി ബ്രസീല്‍ ഫുട്ബാള്‍ ഇതിഹാസം പെലെ. ഒരു ദിവസം ആകാശത്ത് വീണ്ടും നമുക്കൊന്നിച്ചു പന്തുതട്ടാമെന്ന് പെലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ദുഃഖകരമായ വാര്‍ത്ത. എനിക്ക് എന്റെ സുഹൃത്തിനെ നഷ്ടമായി, ലോകത്തിന് ഇതിഹാസത്തേയും. അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം ഈ വിട വാങ്ങല്‍ താങ്ങാനുള്ള ശക്തി നല്‍കട്ടേയെന്നും പെലെ പറഞ്ഞു. ലോകകപ്പ് നേടിയ മറഡോണയുടെ ചിത്രം പങ്കുവെച്ചായിരുന്നു പെലെയുടെ കുറിപ്പ്.

