നവജാത ശിശുവിനെ ജീവനോടെ ബാഗിനുള്ളില്‍ ഉപേക്ഷിച്ചു: വീഡിയോ

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റിലെ റോഡരികില്‍ മൂന്ന് ബാഗുകള്‍ക്കുള്ളില്‍ നവജാത ശിശുവിനെ സ്റ്റഫ് ചെയ്ത രീതിയില്‍ കണ്ടെത്തി. കരയുന്ന കുഞ്ഞിനെ കണ്ടെത്താന്‍ നാട്ടുകാര്‍ ബാഗുകള്‍ ഓരോന്നായി നീക്കം ചെയ്യുന്നതിന്റെ വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെണ്‍കുഞ്ഞിനെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ പോലീസ് പ്യാരേലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പോലീസ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് മീററ്റ് പോലീസ് ട്വീറ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമം നടക്കുന്നതായും പോലീസ് ഓഫീസര്‍ ഡോ. അഖിലേഷ് നാരായണ്‍ സിംഗ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →