ഹിന്ദി സീരിയല്‍ താരം ആശിഷ് റോയ് അന്തരിച്ചു; കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

മുംബൈ: പ്രശസ്ത ഹിന്ദി സീരിയല്‍ നടന്‍ ആശിഷ് റോയ് അന്തരിച്ചു. 55 വയസായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.

അസുഖബാധയെ തുടര്‍ന്ന് സമീപകാലത്ത് ഒന്നിലേറെ തവണ ജുഹുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡയാലിസിസ് ചെയ്ത് തുടങ്ങിയിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

മേയില്‍ ആശുപത്രി ബില്‍ അടക്കാന്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സഹായം അഭ്യര്‍ഥിച്ച് ഇദ്ദേഹം രംഗത്തെത്തിയിരുന്നു.

ബനേഗി അപ്നി ബാത്ത്, സസുരല്‍ സിമര്‍കാ, റീമിക്‌സ്, കുഛ് രംഗ് പ്യാര്‍ കേ ഐസേ ബി എന്നീ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റോയ് ശ്രദ്ധേയനായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →