ന്യൂ ഡൽഹി: അഹ്മ്മദ് പട്ടേലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
“അഹ്മ്മദ് പട്ടേലിന്റെ നിര്യാണം ദുഃഖിപ്പിക്കുന്നു. സമൂഹത്തെ സേവിച്ചുകൊണ്ട് വർഷങ്ങൾ അദ്ദേഹം പൊതുരംഗത്ത് ചെലവഴിച്ചു. നിശിതമായ ബുദ്ധി കൂർമതയുടെ പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ, വഹിച്ച പങ്ക് എപ്പോഴും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിൻറെ മകൻ ഫൈസലിനോട് സംസാരിച്ചു, അനുശോചനമറിയിച്ചു. അഹ്മദ് ഭായിയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ”,പ്രധാനമന്ത്രി ടീറ്റ് ചെയ്തു.

