ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്ത്യന്‍ വംശജന്‍

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്ത്യന്‍ വംശജന്‍. ഹിമാചല്‍ പ്രദേശിലെ ഹിമര്‍പുര്‍ വംശജനായ ഡോ ഗൗരവ് ശര്‍മയാണ് ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. ഹാമില്‍ടണ്‍ വെസ്റ്റില്‍ നിന്നും ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം വിജയിച്ചത്. ന്യൂസിലാന്‍ഡ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയാണ് ഇദ്ദേഹം.

ആദ്യം ന്യൂസിലാന്‍ഡിലെ പ്രാദേശിക ഭാഷയായ മാവോരിയിലും പിന്നീട് സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് സംസ്‌കൃതത്തിലും അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലി.
1966 മുതല്‍ ന്യൂസിലാന്‍ഡിലെ സ്ഥിര താമസക്കാരാണ് ഗൗരവിന്റെ കുടുംബം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →