റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജയത്തോടെ ചെന്നൈയിൻ തുടങ്ങി, ജംഷദ്പൂർ എഫ് സി യെ തോൽപിച്ചു

November 25, 2020 - 9:27 am

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ ഏഴാം സീസണില്‍ ചൊവ്വാഴ്ച (24/11/2020) നടന്ന മത്സരത്തില്‍ ജംഷദ്പൂര്‍ എഫ് സിയെ തോല്‍പ്പിച്ച്‌ ചെന്നൈയിന്‍ എഫ് സി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെന്നൈയിന്റെ ആദ്യ ജയം.

മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ഇന്ത്യന്‍ താരം അനിരുദ്ധ് ഥാപ്പ ചെന്നൈയിനെ മുന്നിലെത്തിച്ചു. ഇസ്മയാണ് ഈ ഗോളിന് അസിസ്റ്റ് ഒരുക്കിയത്. ഈ സീസണില്‍ ഐഎസ്‌എല്ലില്‍ ഗോള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഥാപ്പ. ഇരുടീമും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് ചെന്നൈയിന്‍ ആയിരുന്നു. 25ാം മിനിറ്റില്‍ ഒരു പെനാല്‍റ്റിയിലൂടെ എസ്‌മേല്‍ ഗോണ്‍കാല്‍വസ് ചെന്നൈയിന്റെ രണ്ടാം ഗോളും നേടി. 37ാം മിനിറ്റിലാണ് ജംഷദ്പൂര്‍ ഒരു ഗോള്‍ മടക്കിയത്. മുന്‍ ചെന്നൈയിന്‍ താരം വാല്‍സ്‌കിസ് ആണ് ജംഷദ്പൂരിന്റെ ആശ്വാസ ഗോള്‍ നേടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *