ഒരാൾ ആര്‍ക്കൊപ്പം ജീവിക്കണം എന്നത് മൗലീകാവകാശമെന്ന് അലഹബാദ് ഹൈക്കോടതി, നിരീക്ഷണം ലൗ ജിഹാദ് വിഷയത്തിൽ, വിവാഹത്തിനായി മതപരിവർത്തനം പാടില്ലെന്ന സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി

കാൺപൂർ : പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ ആര്‍ക്കൊപ്പം ജീവിക്കണം എന്നത് മതത്തിനപ്പുറം വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്ന് അലഹബാദ് ഹൈക്കോടതി.

ഉത്തർപ്രദേശ് സർക്കാർ ലൗ ജിഹാദ് വിഷയത്തിൽ നടത്തിയ നിയമ നിര്‍മ്മാണത്തിനെതിരെയുള്ള ഹർജി പരിഗണിക്കവെയായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റീസ് പങ്കജ് നഖ്വി, വിവേക് അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പരാമര്‍ശം നടത്തിയത്.

സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതിയിരിക്കെ രണ്ട് മത വിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമിച്ച് ജീവിക്കുന്നതില്‍ എന്ത് കുറ്റമാണുള്ളതെന്നും കോടതി നീരീക്ഷിച്ചു. വിവാഹത്തിനായുള്ള മതപരിവര്‍ത്തനം ശരിയല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഒരാളുടെ ജീവിത പങ്കാളി ആരായിരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം തികച്ചും വ്യക്തിപരമായ തീരുമാനമാണ്. അത് ഒരാളുടെ മൗലീകാവശത്തില്‍ ഉള്‍പ്പെടുന്ന കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

ഉത്തര്‍പ്രദേശിന് പുറമേ മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളും ലൗ ജിഹാദ് നിയമ നിര്‍മ്മാണം നടത്തി നിരോധിക്കണമെന്ന വാദം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →