അറസ്റ്റിലായ ഓഫീസ് സെക്രട്ടറിയെ പുറത്താക്കിയതായി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: നടിയെ ആക്രമച്ച സംഭവത്തിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സെക്രട്ടറി പ്രദീപ് കുമാറിനെ പുറത്താക്കിയെന്ന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. പ്രദീപിന്റെ അറസ്റ്റിന് പിന്നാലെയാണ് പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും ഇയാളെ പുറത്താക്കിയതായി ഗണേഷ് കുമാര്‍ അറിയിച്ചത്.

പ്രദീപ് കുമാര്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ചൊവ്വാഴ്ച (24/11/2020) രാവിലെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →