കണ്ണൂര്‍: കണ്ണൂരില്‍ ബൈക്കിലെത്തി മാലപൊട്ടിക്കുന്ന സംഘം അറസ്റ്റില്‍. അഴീക്കല്‍ സ്വദേശി സോളമന്‍, ബക്കളം സ്വദേശി അര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂരില്‍ മോഷണ പരമ്പര ആവര്‍ത്തിച്ചതോടെ പ്രതികളെ പിടികൂടാന്‍ പോലീസിന്റെ മേല്‍ സമ്മര്‍ദ്ദമേറുകയും അതിനായി ഒരു പ്രത്യേക സംഘം രൂപികരിക്കുകയും ചെയ്തു.
കഴിഞ്ഞമാസം ഏഴിന് മെയ്യിലാണ് ആദ്യ സംഭവമുണ്ടായത്. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ദേവികയോട് വഴിചോദിക്കാനെന്ന വ്യാജേന വണ്ടി സമീപത്ത് നര്‍ത്തിയശേഷം മാല പൊട്ടിച്ചെടുക്കകുയായിരുന്നു. നവംബര്‍ രണ്ടിന് പറശ്ശിനി കടവില്‍ രോഹിണിയെന്ന സ്ത്രീയുടെ മാലയും ഇവര്‍ കവര്‍ന്നിരുന്നു ഹെല്‍മെറ്റ് വെച്ചത്തിയ സോളമനും അര്‍ഷാദും രോഹിണിയെ തളളിയിട്ടശേഷമാണ് മാല പൊട്ടിച്ചത്.
സിസി ടിവി കേദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. പറശ്ശിനിയിലെ മോഷണത്തിന് ശേഷം പ്രതികള്‍ കണ്ണൂരിലേക്ക് പോയിട്ടുണ്ടെന്ന നിഗമനത്തില്‍ പ്രദേശത്തെ എല്ലാ സിസി ടിവികളും പോലീസ് പരിശോധിച്ചിരുന്നു. ഒരു പെട്രോള്‍ പമ്പില്‍ നിന്ന കിട്ടിയ സിസിടിവി ദൃശ്യങ്ങളില്‍ നിനനാണ് പ്രതികളുടെ ചിത്രം വ്യക്തമായത്. സിസി ടിവി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുവെന്ന് മനസിലാക്കിയ പ്രതികള്‍ ബെംഗളൂരുവിലേക്ക് പോയതായി മനസിലാക്കിയ പോലീസ് എത്തിയപ്പോഴേക്കും അവര്‍ കോയമ്പത്തൂരിലേക്കും അവിടുന്ന ചാംരാജ് നഗറിലേക്കു കടന്നു. ചാംരാജ് നഗറില്‍ നി്‌നാണ് പ്രതികളെ പിടികൂടിയത്.
സോളമനും അര്‍ഷാദും ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്. അര്‍ഷാദ് പാചകക്കാരനും, സോളമന്‍ പെയിന്റിംഗ് തൊഴിലാളിയുമാണ്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ര് ചെയ്തു.