വിവരാവകാശ പ്രവര്‍ത്തകന്‍ സുള്‍ഫിക്കര്‍ ഖുറേഷി കൊല്ലപ്പെട്ടു

ദില്ലി: വിവരാവകാശ പ്രവര്‍ത്തകനും ബിജെപി നേതാവുമായ സുള്‍ഫിക്കര്‍ ഖുറേഷി വെടിയേറ്റ് മരിച്ചു. ദില്ലിയിലെ നന്ദന ഗിരിയില്‍ വെച്ച് തിങ്കളാഴ്ച (23/11/2020) രാവിലെയാണ് സംഭവം. രാവിലെ ഏഴുമണിയോടെ വീടിന് സമീപം മകനുമൊത്ത് നടക്കുകയായിരുന്നു. അദ്ദേഹം. തലയ്ക്കാണ് വെടിയേറ്റത്. സുള്‍ഫിക്കറോട് വ്യക്തിവൈരാഗ്യമുളള സംഘം അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മകനെ മൂര്‍ച്ചയുളള ആയുധം കൊണ്ട് പരിക്കേല്‍പ്പിച്ചശേഷം സംഘം രക്ഷപെടുകയായിരുന്നു.

ഖുറേഷിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ് അക്രമത്തിന് പിന്നിലെന്നാണ് ഡെപ്യൂട്ടി കമ്മീഷമര്‍ വേദ്പ്രകാശ് സൂര്യ വ്യക്തമാക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →