റെയില്‍വേ ട്രാക്കില്‍ നിന്ന് ചിത്രമെടുക്കുന്നതിനിടെ 18കാരന്‍ ട്രെയിന്‍ ഇടിച്ചു മരിച്ചു

ഭോപ്പാല്‍: റെയില്‍വേ ട്രാക്കില്‍ നിന്ന് ചിത്രമെടുക്കുന്നതിനിടെ 18കാരന്‍ ട്രെയിന്‍ ഇടിച്ചു മരിച്ചു. ഉത്തര്‍പ്രദേശിലെ ബുഡാന്‍ സ്വദേശി ആരിബ് ഖാനാണ് മരിച്ചത്. 21-11-2020 ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുന്നതിന് ചിത്രങ്ങള്‍ എടുക്കാനായി സുഹൃത്തുക്കളോടൊപ്പം ഷാപുര പ്രദേശത്തെ അടുത്തുള്ള റെയില്‍വേ ട്രാക്കിലേക്ക് പോയ ആരിബ് ചിത്രമെടുക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്ന് ട്രെയിന്‍ വരികയായിരുന്നു. സുഹൃത്തുക്കള്‍ ട്രാക്കില്‍ നിന്ന് ഓടിമാറിയെങ്കിലും ആരിബിന് മാറാന്‍ കഴിഞ്ഞില്ല. പൊലീസ് ഞായറാഴ്ച രാവിലെ ട്രാക്കില്‍ നിന്ന് ഒരു ക്യാമറ കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി എ.എസ്.പി രാജേഷ് സിംഗ് ഭഡോറിയ പറഞ്ഞു.

ബാച്ചിലര്‍ ഓഫ് ഫാര്‍മസിയില്‍ പ്രവേശനം നേടിയ ആരിബ് 15 ദിവസം മുമ്പാണ് ആരിബ് ഭോപ്പാലിലേക്ക് താമസം മാറ്റിയതെന്ന് ബന്ധുവായ ശരീഖ് ഖാന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →