ബാർ കോഴ കേസ് ഒതുക്കാൻ മാണിയും പിണറായിയും ഒത്തു കളിച്ചെന്ന് ബിജു രമേശ്, ചെന്നിത്തലയും ഭാര്യയും തന്നെ വിളിച്ച് ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബാർ ഉടമ ബിജു രമേശ്. ബാർ കോഴ കേസ് ഒതുക്കാൻ കെ എം മാണിയും പിണറായി വിജനും ഒത്തുകളിച്ചെന്ന് ബിജു രമേശ് ആരോപിച്ചു. തിങ്കളാഴ്ച (23/11/2020) രാവിലെ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബിജു രമേശ് ആരോപണങ്ങൾ ഉന്നയിച്ചത്. ആദ്യ ഘട്ടത്തിൽ കേസിൽ ഉറച്ച് നില്‍ക്കാന്‍ തന്നോട് പറഞ്ഞ മുഖ്യമന്ത്രി പിന്നീട് വാക്ക് മാറ്റി. കെ എം മാണി പിണറായി വിജയന്റെ വീട്ടിൽ ചെന്ന് പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെയാണ് പിണറായി വാക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.

വിജിലന്‍സിനെതിരേയും രൂക്ഷ വിമര്‍ശനമാണ് ബിജു രമേശ് ഉന്നയിച്ചത്.വിജിലന്‍സ് പരസ്പരം കോമ്പ്രമൈസ് ചെയ്യുന്ന ഏജന്‍സിയാണ്. നിലവില്‍ കെ ബാബു തനിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. ബാര്‍ കോഴ കേസില്‍ സിപിഐഎമ്മിന് ഒരു ആദര്‍ശവും ഇല്ല, താന്‍ ആരുടേയും വക്താവല്ല. ഇപ്പോഴത്തെ വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്നും ബിജു രമേശ് പറഞ്ഞു.

കപില്‍ സിബലിനെ പോലുള്ള അഭിഭാഷകരെയാണ് ഇവര്‍ ഇറക്കുന്നത്. ഒരു കാര്യത്തിലും ന്യായവും നീതിയുമല്ല.

കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്കെതിരായ പരാമര്‍ശത്തില്‍ താൻ ഉറച്ചു നില്‍ക്കുന്നു. ചെന്നിത്തലയുടെ പഴയ ആസ്തിയും ഇപ്പോഴത്തെ ആസ്ഥിയും അന്വേഷിക്കണം. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിജിലന്‍സ് അന്വേഷണം ഒത്തുതീര്‍പ്പാവുമെന്നും ബിജു രമേശ് പറഞ്ഞു .

ആഭ്യന്തര മന്ത്രി ആയിരിക്കെ ചെന്നിത്തലയുടെ പേര് രഹസ്യമൊഴിയില്‍ പറഞ്ഞിരുന്നില്ല. അദ്ദേഹവും ഭാര്യയും ഉപദ്രവിക്കരുതെന്ന് തന്നോട് ആവശ്യപ്പെട്ടു. ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ തന്റെ ജീവന്‍ അപകടത്തിലാണ്. തന്നെ അപായപ്പെടുത്താന്‍ ശ്രമം ഉണ്ടായ. ബാര്‍ കോഴ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും രമേശ് ബിജു രമേശ് പ്രതികരിച്ചു.

കേസ് വിജിലന്‍സ് ആണ് അന്വേഷിക്കുന്നതെങ്കില്‍ ജോസ് കെ മാണിക്കെതിരെ അന്വേഷണം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി തന്നെ വിളിച്ച് സ്വാധീനിക്കുന്ന കാര്യങ്ങളെല്ലാം താന്‍ വിജിലന്‍സിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും അന്വേഷിക്കാന്‍ അധികാരമില്ലെന്നായിരുന്നു അവർ പറഞ്ഞത്, അദ്ദേഹം കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →