തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന്റെ നിയമ വശങ്ങള് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പരിശോധിക്കും. ഗവര്‍ണ്ണറുടെ അനുമതി തേടിയുളള ഫയല്‍ ഞായറാഴ്ചയും(22/11/2020) രാജ്ഭവനിലെത്തിയിട്ടില്ല. അത് കിട്ടിയശേഷമായിരിക്കും നിയമോപദേശം തേടുന്നത്.
തെരഞ്ഞെടുപ്പുകാലത്ത് സര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരെ പകപോക്കുകയാണെന്ന ആരോപണം ഉയര്‍ന്ന പാശ്ചാത്തലത്തിലാണ് ഗവര്‍ണ്ണറുടെ നടപടി. ബാറുടമ ബിജുരമേശ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയന്മേലാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. മുന്‍ മന്ത്രിമാരായ വിഎസ് ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

