തിരുവനന്തപുരം: റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന പരിശീലന പരിപാടികളെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് 2020 നവംബര്‍ 25 ബുധനാഴ്ച രാവിലെ പത്തുമുതല്‍ ഉച്ചക്ക് ഒരുമണിവരെ റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് (റബ്ബര്‍ ടെക്‌നോളജി) പി. നിഷിയത്ത് റഹ്മാന്‍ ഫോണിലൂടെ മറുപടി നല്‍കും. കോള്‍സെന്റര്‍ നമ്പര്‍ 0481- 2576622.
റബ്ബറുത്പന്നനിര്‍മ്മാണം – പരിശീലനപരിപാടികളെക്കുറിച്ചറിയാന്‍ കോള്‍സെന്ററില്‍ വിളിക്കാം
