ബിജെപി നേതാവ് സുള്‍ഫിക്കര്‍ ഖുറേഷി വെടിയേറ്റ് മരിച്ചു. മകൻ ഗുരുതരാവസ്ഥയിൽ

ഡൽഹി: ബിജെപി നേതാവ് സുള്‍ഫിക്കര്‍ ഖുറേഷി വെടിയേറ്റ് മരിച്ചു. ദില്ലിയിലെ നന്ദ്നഗരിയിലാണ് സംഭവം.

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

23 – 11-2020 തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ
ഒരു സംഘം ബിജെപി നേതാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു

വീടിന് സമീപത്ത് നിൽക്കുകയായിരുന്ന ഖുറേഷിയുടെ തലയ്ക്കാണ് വെടിയേറ്റത്.
കൂടെയുണ്ടായിരുന്ന മകനെ മൂര്‍ച്ചയുള്ള ആയുധം വച്ച്‌ പരിക്കേല്‍പ്പിച്ചതിന് സംഘം രക്ഷപ്പെട്ടു.
ഖുറേഷിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.

അക്രമത്തിന് പിന്നിൽ ഗുണ്ടകളാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വേദ് പ്രകാശ് സൂര്യ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →