തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യും. അറസ്റ്റു ചെയ്യാൻ എറണാകുളം സെഷന്‍സ് കോടതി തിങ്കളാഴ്ച (23/11/20) അനുമതി നല്‍കി. സ്വർണക്കടത്തിൽ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
സ്വര്‍ണ്ണക്കടത്തില്‍ എം ശിവശങ്കറിന്റെ പങ്ക് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് പ്രതി ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് അനുമതിയ്ക്കായി കോടതിയെ സമീപിച്ചത്. അനുമതി ലഭിച്ച സാഹചര്യത്തില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

