ഗുണ്ടാത്തലവൻ വികാസ് ദുബെയുമായി ബന്ധമുണ്ടായിരുന്ന 37 പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് നീക്കം തുടങ്ങി

കാൺപൂർ: കൊല്ലപ്പെട്ട ഗുണ്ടാത്തലവൻ വികാസ് ദുബെയുമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയ 37 പോലീസുകാർക്കെതിരെ നടപടിയെടുക്കാൻ ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് കാൺപൂരിലെ പൊലീസ് അഡീഷണൽ ഡയറക്ടർ ജനറലിനോട് ആവശ്യപ്പെട്ടു.

ജൂലൈ 3 ന് കാൺപൂരിലെ ബിക്രു ഗ്രാമത്തിൽ വച്ച് ദുബേയും സഹായികളും പതിയിരുന്ന് ആക്രമണം നടത്തിയ സംഭവത്തിൽ എട്ട് പോലീസുകാർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കാൺപൂരിലുണ്ടായിരുന്ന 37 പോലീസുകാർ ദുബെയ്ക്ക് വിവരങ്ങൾ ചോർത്തിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →