സൈന്യത്തില്‍ മേജറാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ 17 സ്ത്രീകളെ വഞ്ചിച്ചു. വിവാഹ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുത്ത 42 കാരൻ അറസ്റ്റിൽ

ഹൈദരാബാദ്: സൈന്യത്തില്‍ മേജറാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വിവാഹ തട്ടിപ്പ് നടത്തി 17 സ്ത്രീകളെ വഞ്ചിച്ച ആന്ധ്രാ പ്രദേശ് സ്വദേശി ഹൈദരാബാദില്‍ അറസ്റ്റിലായി.

മുദവത് ശ്രീനു നായിക് എന്ന ശ്രീനിവാസ് ചൗഹാന്‍ എന്ന 42 കാരനാണ് പിടിയിലായത്. വ്യാജ വിവാഹ വാഗ്ദാനങ്ങൾ നൽകി 6.61 കോടി രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

വിവാഹാലോചന നടത്തിയതിന് ശേഷം സ്ത്രീകളിൽ നിന്നും അവരുടെ കുടുംബത്തിൽ നിന്നും സ്വര്‍ണവും പണവും കൈക്കലാക്കുകയായിരുന്നു ഇയാളുടെ രീതി. വിവാഹ ഏജന്‍സികളില്‍നിന്നും മറ്റും സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിച്ച്‌ കുടുംബത്തെ നേരിൽ സമീപിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നത്

സൈന്യത്തിൽ മേജര്‍ ആണെന്ന് വിശ്വസിപ്പിക്കാൻ മൂന്ന് വ്യാജ തോക്കുകളും മൂന്ന് തരം സൈനിക വേഷവും വ്യാജ സൈനിക തിരിച്ചറിയല്‍ കാര്‍ഡുകളും ഇയാൾ സൂക്ഷിച്ചിരുന്നു. ഇതെല്ലാം പോലീസ് പിടിച്ചെടുത്തു. വ്യാജ പേരും ജനനത്തീയതിയും നല്‍കിയാണ് ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയതെന്ന് പോലീസ് കണ്ടെത്തി. മൂന്ന് കാറുകളും 85000 രൂപയും ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →