തിരുവനന്തപുരം: ജലനിരപ്പ് ഉയര്‍ന്നതോടെ നെയ്യാര്‍, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. അതേസമയം അരുവിക്കര ഡാമില്‍വെളളം കുറഞ്ഞതോടെ നാല് ഷട്ടറുകള്‍ താഴ്ത്തി. രണെണ്ണം മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. പേപ്പാറ ഡാമിന്റെ 4 ഷട്ടറുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. രണ്ട് ഷട്ടറുകള്‍ 5 സെന്റീ മീറ്റര്‍ വീതവും രണ്ട് ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്.
33 ശതമാനം അധിക മഴയാണ് ഇക്കുറി ലഭിച്ചത്. പ്രധാന ഡാമുകളിലെല്ലാം വെളളം പൊങ്ങി പേപ്പാറ ഡാമില്‍ 107.5 മീറ്ററാണ് ഉള്‍ക്കൊളളാവുന്ന വെളളത്തിന്റെ അളവ് എന്നാല്‍ ഉയര്‍ന്നത് 107.40 മീറ്റര്‍. പരിധിക്കപ്പുറത്ത് വെളളത്തിന്റെ അളവുയര്ന്നതോടെയാണ് നാല് ഷട്ടറുകള്‍ തുറന്നത്. നെയ്യാര്‍ ഡാമില്‍ 84.75 അടിയാണ് പരമാവധി ഉള്‍ക്കൊളളാവുന്ന വെളളം. ഇവിടെ 84.01 അടി വെളളമുണ്ട്.
റെഡ് അലേര്‍ട്ട് പുറപ്പെടുവിേേക്കണ്ട അവസ്ഥയാണ് കഴിഞ്ഞ 12 മണിക്കൂറിനിടെയാണ് വെളളത്തിന്റെ അളവ് ഇത്രയും ഉയര്‍ന്നത്. അതിനാല്‍ ഡാമുകളില്‍ നിന്ന വെളളം ഒഴുക്കി വിടേണ്ട അവസ്ഥയാണെന്ന് വാട്ടര്‍ അതോരിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 4 വരെ മഴയുണ്ടാവുമെന്നാണ് കരുതുന്നത്.

