123..യും ഐലവ് യുവും 2020ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാസ്സ്‌വേർഡ്

ന്യൂഡല്‍ഹി: പാസ്സ്‌വേർഡ് മാനേജ്മെന്റ് സേവനമായ നോര്‍ഡ്പാസിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാസ്സ്‌വേർഡ് 123456 ആണ്. 200 സാധാരണ, എന്നാല്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ള പാസ്സ്‌വേർഡുകളാണ് നോര്‍ഡ്പാസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍ തന്നെ ഏറ്റവും മോശം പാസ്സ്‌വേർഡ് 123456789′ ആണെന്നും ഐലവ് യുവും ഇപ്പോഴും ധാരാളം പേര്‍ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.രണ്ടാമത്തെ മോശം പാസ്സ്‌വേർഡ് ‘123456789’ ആണ്. വര്‍ഷങ്ങളായി തുടര്‍ച്ചയായി ആളുകള്‍ ഉപയോഗിച്ചുവരുന്ന പാസ്സ്‌വേർഡുകളാണ് ഇവ.

ഭക്ഷണ നാമങ്ങളുടെ വിഭാഗത്തില്‍, 21,000 ഉപയോക്താക്കളുള്ള ഏറ്റവും മോശം പാസ്സ്‌വേർഡാണ് ചോക്ലേറ്റ്. 90,000 ഉപയോക്താക്കളുള്ള ഏറ്റവും സാധാരണമായ പാസ്സ്‌വേർഡാണ് ആരോണ്‍431. 37,000ത്തിലധികം പേര്‍ പോക്ക്മാന്‍ എന്ന പാസ്സ്‌വേർഡ് ഉപയോഗിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതലായി ഉപയോഗിച്ചുവരുന്നത് ഈ പാസ്സ്‌വേർഡുകളാണെന്ന് നോര്‍ഡ്പാസ് വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ വിദഗ്ധരായ ഹാക്കര്‍മാര്‍ക്ക് വളരെ എളുപ്പത്തില്‍ തന്നെ ഇവ ഹാക്ക് ചെയ്യാന്‍ സാധിക്കും. നോര്‍ഡ്പാസ് പോലുള്ള കമ്പനികള്‍ അപകട സാധ്യതയെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിട്ടും ഇത്തരം പാസ്സ്‌വേർഡുകള്‍ തന്നെയാണ് കൂടുതലായും ഇപ്പോഴും ഉപയോഗിക്കപ്പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →