നോട്ടക്കുപകരം എന്‍ഡ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നോട്ടയില്ല. എന്നാല്‍ വോട്ടുചെയ്യാതെ മടങ്ങാന്‍ എന്‍ഡ് ഓപ്ഷനിലൂടെ അവസരമുണ്ട്. സ്ഥാനാര്‍ത്ഥികളെ ആരെയും താല്‍പ്പര്യമില്ലെങ്കില്‍ രേഖപ്പെടുത്താനാണ് നോട്ട ഉപയോഗിച്ചിരുന്നത്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആരെയും താല്‍പ്പര്യമില്ലെങ്കില്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തി മടങ്ങാവുന്നതാണ്. ഇഷ്ടമുളള സ്ഥാനാര്‍ത്ഥിക്കു മാത്രം വോട്ടുചെയ്തശേഷം എന്‍ഡ് ബട്ടണ്‍ അമര്‍ത്താനും കഴിയും. വോട്ടര്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തിയില്ലെങ്കില്‍ പോളിംഗ് ഉദ്യോഗസ്ഥന്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തി പോളിംഗ് യന്ത്രം ക്രമീകരിക്കണം.

ഒരു ബാലറ്റ് യൂണിറ്റില്‍ 15 സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ഏറ്റവും താഴെ എന്‍ഡ് ബട്ടണുമാണ് ഉണ്ടാവുക. സ്ഥാനാര്‍ത്ഥികള്‍ 15ല്‍ കൂടുതല്‍ ഉണ്ടെങ്കില്‍ രണ്ട് ബാലറ്റ് യൂണിറ്റുകള്‍ ഉണ്ടാവുമെങ്കിലും എന്‍ഡ് ബട്ടണ്‍ ഒന്നാമത്തേതിലാവും .

മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന സിംഗിള്‍ പോസ്റ്റ് യന്ത്രങ്ങളില്‍ എന്‍ഡ് ബട്ടണ്‍ ഇല്ല. എന്നാല്‍ വോട്ടര്‍ കയ്യില്‍ മഷിപുരട്ടിയശേഷം വോട്ടു ചെയ്യാതെ മടങ്ങിയാല്‍ അത് രേഖപ്പെടുത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →