പ്രഭാസ് നായകനാവുന്ന ആദിപുരുഷനിൽ സെയ്ഫ് അലിഖാനും; 2022 ഓഗസ്റ്റ് 11 ന് ചിത്രം പുറത്തിറങ്ങും

മുംബൈ: സംവിധായകൻ ഓം റൗട്ടിന്റെ ഇതിഹാസ ചിത്രം ‘ആദിപുരുഷ്’ 2022 ഓഗസ്റ്റ് 11 ന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ സംവിധായകൻ ഓം റൗട്ട് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ സെയ്ഫ് അലിഖാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാമായണകഥയെ പ്രമേയമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. ഇതാദ്യമായാണ് പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്നത്.

ത്രി ഡി രൂപത്തില്‍ ഒരുക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കുകയും കൂടാതെ തമിഴ്, മലയാളം, കന്നഡ കൂടാതെ മറ്റ് നിരവധി വിദേശ ഭാഷകളിലും ഡബ് ചെയ്യുകയും ചെയ്യും.

ജനപ്രിയതാരം പ്രഭാസിനോടൊപ്പം ആദി പുരുഷിന്റെ ഭാഗമാവാൻ കഴഞ്ഞതിൽ താന്‍ ഏറെ സന്തോഷവാനാണെന്ന് സെയ്ഫ് നേരത്തെ പറഞ്ഞിരുന്നു. നേരത്തെ ഓം റൗട്ടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം തന്‍ഹാജിയിലും സെയ്ഫ് അലിഖാന്‍ അഭിനയിച്ചിരുന്നു. അന്ന് മികച്ച അഭിനയമായിരുന്നു താരം കാഴ്ച വെച്ചത്. ഭൂത് പോലീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ധർമ്മശാലയിലാണ് സെയ്ഫ് ഇപ്പോൾ.

ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം, രാധേശ്യാം ആണ് പ്രഭാസിന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →