തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമെന്ന് എം. ശിവശങ്കർ

കൊച്ചി: തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമെന്ന് ശിവശങ്കർ. കള്ളപ്പണം വെളുപ്പിച്ച കേസിൽ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു നൽകിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തേ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

കസ്റ്റംസ് ഓഫീസറെ താന്‍ വിളിച്ചുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്ന ഇ.ഡിയുടെ വാദം തെറ്റാണെന്ന് നേരത്തെ ശിവശങ്കര്‍ പറഞ്ഞിരുന്നു. ഇ.ഡി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേസ് അന്വേഷിക്കുന്നത്.

രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇ.ഡി സമ്മർദ്ദം ചെലുത്തുന്നുവെന്നും ആരോപിച്ചു. എന്‍.ഐ.എ വ്യക്തമാക്കുന്നത് സ്വപ്നയുടെ ലോക്കറിലെ പണം കള്ളക്കടത്തില്‍ നിന്നും ലഭിച്ചതാണെന്നാണ്. കൈക്കൂലി എന്നാണ് ഇ.ഡി പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →