പനജി: ഇന്ത്യൻ കായിക ലോകം ഇനി ഫുട്ബാൾ ലഹരിയിൽ. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏഴാം സീസണിലെ ആദ്യപോരാട്ടത്തില്‍ വെള്ളിയാഴ്ച(20/11/2020) കേരള ബ്ലാസ്റ്റേഴ്സ് – എടികെ മോഹന്‍ ബഗാനെ നേരിടും. ഗോവയിലെ ബാംബോലിം ജി.എം.സി. സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് ഉദ്ഘാടനം മത്സരം. എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യം കായിക മത്സരത്തിന് വേദിയാകുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ഇത്തവണ എല്ലാ ഐഎസ്‌എല്‍ മത്സരങ്ങളും ഗോവയില്‍ നടത്താന്‍ തീരുമാനിച്ചത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് കേരള ബ്ലാസ്റ്റേഴ്സ് – എടികെ മോഹന്‍ ബഗാന്‍ മത്സരത്തോടെ ഐഎസ്‌എല്‍ ആവേശത്തിനു തുടക്കമാകുന്നത്.
ഒഴിഞ്ഞ ഗ്യാലറികളെ സാക്ഷിയാക്കിയാകും മത്സരങ്ങൾ. എന്നാല്‍ 82 രാജ്യങ്ങളില്‍ ഐഎസ്‌എല്ലിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.
ജിഎംസി സ്റ്റേഡിയം, തിലക് മൈതാന്‍ സ്റ്റേഡിയം, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം എന്നിങ്ങനെ ഗോവയിലെ മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.
സ്റ്റാര്‍ നെറ്റ്‌വര്‍ക്കാണ് ഐഎസ്‌എല്ലിന്റെ ഔദ്യോഗിക സംപ്രേഷണ പങ്കാളി. ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് 1 എസ്ഡി, സ്റ്റാര്‍ സ്പോര്‍ട് 1 എച്ച്‌ഡി, സ്റ്റാര്‍ സ്പോര്‍ട്സ് 2 എസ്ഡി, സ്റ്റാര്‍ സ്പോര്‍ട്സ് 2 എച്ച്‌ഡി എന്നീ ചനലുകളില്‍ ഇംഗ്ലീഷ് കമന്ററിയോടുകൂടി ഐഎസ്‌എല്‍ മത്സരങ്ങള്‍ കാണാം.
പ്രാദേശിക ഭാഷകളിൽ കമന്ററി ഉണ്ടാകും. മലയാളത്തില്‍ ഏഷ്യനെറ്റ് പ്ലസിലും ഏഷ്യനെറ്റ് മൂവിസിലുമാണ് ഐഎസ്‌എല്‍ മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഹിന്ദിയില്‍ സ്പോര്‍ട്സ് 1 എസ്ഡി, സ്റ്റാര്‍ സ്പോര്‍ട് 1 എച്ച്‌ഡി, സ്റ്റാര്‍ സ്പോര്‍ട്സ് 2 എസ്ഡി, സ്റ്റാര്‍ സ്പോര്‍ട്സ് 2 എച്ച്‌ഡി എന്നീ ചനലുകളിലും മത്സരങ്ങള്‍ കാണാം.
മത്സരങ്ങള്‍ ഓണ്‍ലൈനില്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്ലിക്കേഷനില്‍ വിഐപി അക്കൗണ്ട് വഴിയും ജിയോ ടിവിയിലും കാണാന്‍ സാധിക്കും.യപ്പ് ടിവിയിലൂടെ യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവര്‍ക്കും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുള്ളവര്‍ക്കും ഐഎസ്‌എല്‍ മത്സരങ്ങള്‍ കാണാം. മിഡില്‍ ഈസ്റ്റിലും ഏഷ്യനെറ്റ് പ്ലസിലാണ് ഐഎസ്‌എല്‍ സംപ്രേഷണം. ഓസ്ട്രേലിയയില്‍ ഫോക്സ് സ്‌പോര്‍ട്സിലും അമേരിക്കയിലും കാനഡയിലും ഇഎസ്പിഎന്നിലും മത്സരങ്ങള്‍ കാണാം.

