യൂറോപ്പിൽ ജർമൻ യുഗം അവസാനിക്കുന്നു; സ്പെയിനിനോട് തോറ്റത് 6-0 ത്തിന്

മാഡ്രിഡ്: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ ജര്‍മനിയെ ആറ് ഗോളിന് തകർത്ത് സ്പെയ്ന്‍ സെമിയില്‍ കടന്നു. ജര്‍മനിയുടെ ഫുട്ബോള്‍ ചരിത്രത്തിലെ ദയനീയ തോല്‍വിയാണിത്.

കളിയിലുടനീളം ജര്‍മനിയെ നിഷ്പ്രഭമാക്കിയ സ്പെയ്നിനായി മുന്നേറ്റക്കാരന്‍ ഫെറാന്‍ ടോറെസ് ഹാട്രിക് നേടി. അല്‍വാരോ മൊറാട്ട, റോഡ്രി, മൈക്കേല്‍ ഒയര്‍സബല്‍ എന്നിവര്‍ പട്ടിക പൂര്‍ത്തിയാക്കി. ആറ് കളിയില്‍ 11 പോയിന്റോടെ ഒന്നാമതായാണ് സ്പെയ്ന്‍ അവസാന നാലില്‍ ഇടം നേടിയത്. ജര്‍മനിക്ക് ഒൻപത് പോയിന്റേയുള്ളു. ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സ് 4–2 ന് സ്വീഡനെ മറികടന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →